ചെ ഗുവേരയെക്കുറിച്ച് വീണ്ടുമൊരു പുസ്തകം?ഗൊറില്ലാ പോരാട്ടങ്ങളിലൂടെ യുവാക്കളുടെ ആരാധനാപാത്രമായ ചെ ഗുവേരയെക്കുറിച്ച് അനേകം പുസ്തകങ്ങളിറങ്ങിക്കഴിഞ്ഞു. ഡോക്ടർബിരുദം നേടിയിയിട്ടും അതിൻ്റെ സൗഭാഗ്യങ്ങൾ വലിച്ചെറിഞ്ഞ്, മോട്ടോർസൈക്കളിൽ നാടുചുറ്റി , ജനങ്ങളുടെ പ്രശ്നങ്ങളറിഞ്ഞ് , അവരുടെ മോചനത്തിനായി തോക്കെടുത്തവൻ... വിപ്ലവത്തിലൂടെ കിട്ടിയ അധികാരം വലിച്ചെറിഞ്ഞു മറ്റു രാജ്യങ്ങളിൽ വിപ്ലവം സംഘടിപ്പിക്കാൻ നാടുവിട്ടവൻ... ഇങ്ങനെയൊക്കെയാണ് ഇതുവരെ അറിഞ്ഞ ചെ ഗുവേര...എന്നാൽ ഡോക്ടർ ബിരുദം എങ്ങിനെയോ സംഘടിപ്പിച്ച് , മദ്യപിച്ചു കാമവെറിപൂണ്ട് കൂട്ടുകാരന്റെ ഭാര്യയെ കേറിപിടിച്ചതിനു തല്ലുകൊണ്ടോടിയ ചെ; നാലാമത്തെ കാമുകിയുടെ പ്രേരണയാൽ ക്യൂബയിലേക്ക് പോയി, താൻ നയിക്കാതിരുന്ന യുദ്ധത്തിന്റെ ചരിത്രം എഴുതികൂട്ടിയ ചെ; ഫിഡൽ ഏല്പിച്ച പണികളിൽ ഒന്നിലും വിജയിക്കാതെ കുറഞ്ഞ കാലയളവിൽ നാലുപ്രാവശ്യം സ്ഥാനം മാറ്റപ്പെട്ട ചെ;ഒടുവിൽ ഫിഡിലിനോട് പിണങ്ങി, സോവിയറ്റ് യൂണിയന്റെ എതിർപ്പിനെതുടർന്ന് ക്യൂബയിൽനിന്ന് ഒളിച്ചുകടന്ന, നയിച്ച ഗൊറില്ലായുദ്ധങ്ങൾ മുഴുവൻ അമ്പേ പരാജയപ്പെട്ട ചെ... ഈ ചരിത്രം കൂടി അറിയേണ്ടതല്ലേ?